ഋഷി സ്കൂളിലേയ്ക്ക് .
കുളിച്ചു കുട്ടപ്പനായി പുതിയ സ്കൂളിലേയ്ക്ക് പോകാനിറങ്ങിയ ഋഷിയോട് 'അമ്മ -മക്കളേ നല്ലതു ചെയ്തു പഠിക്കണംട്ടാ 🙂
സന്ദർഭോചിതമായി ഋഷി തലകുലുക്കുന്നു .
കുളിച്ചു കുട്ടപ്പനായി പുതിയ സ്കൂളിലേയ്ക്ക് പോകാനിറങ്ങിയ ഋഷിയോട് 'അമ്മ -മക്കളേ നല്ലതു ചെയ്തു പഠിക്കണംട്ടാ 🙂
സന്ദർഭോചിതമായി ഋഷി തലകുലുക്കുന്നു .
നീലാകാശക്കണ്ണിയും (മാനത്തുകണ്ണിയ്ക്ക് ഋഷി വക പേര് )കെട്ട്യോനും മഴയത്തു നിറഞ്ഞൊഴുകിയ ചെറിയതോട്ടിൽ നിന്ന് തോട്ടുവക്കത്തെ റോഡിലേയ്ക്ക് ചാടി മരിച്ചു പോയിക്കാണുമോ എന്ന ആകാംക്ഷയിൽ ഷൂ മുഴുവൻ നനച്ചാണ് സ്കൂളിലേക്കുള്ള നടത്തം .
അങ്ങനെ ചാരക്കൊക്കുകള് പറക്കുമ്പോ എങ്ങന്യാ വെള്ളയാവാന്നും ചോദിച്ചു ഋഷി നടക്കുമ്പോഴാണ്
പെട്ടെന്ന് കുഞ്ഞു തലയ്ക്കുള്ളിൽ നേരത്തെയുള്ള തലകുലുക്കം ഓർമ്മ വന്നത് .
പെട്ടെന്ന് കുഞ്ഞു തലയ്ക്കുള്ളിൽ നേരത്തെയുള്ള തലകുലുക്കം ഓർമ്മ വന്നത് .
ഉടനെ സംശയകുമാരൻ വക ചോദ്യം -ഈ നല്ലതെന്നു വച്ചാ എന്താമ്മാ ?
അന്തംവിട്ടയമ്മ -അത് നല്ല കാര്യങ്ങൾന്നു വച്ചാ ..നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും നല്ലതാവേണ്ട കാര്യങ്ങൾ .(സത്യായിട്ടും തലയ്ക്കകത്തു അന്നേരം ഒന്നും വന്നില്ല )
സംശയകുമാരൻ -എനിക്ക് നല്ലതാവണ കാര്യങ്ങളൊക്കെ എല്ലാർക്കും നല്ലതാ ?
'അമ്മ -അതെന്താ അങ്ങനെ ചോദിച്ചേ ?
സ : കു -അമ്മയൊരു കുരുത്തംകെട്ട അമ്മയാല്ലേ ? അമ്മയ്‌ക്കൊന്നുമറിഞ്ഞൂടാ .എനിക്കിഷ്‌ടോള്ള കാര്യങ്ങള് അമ്മയ്ക്ക് ചെലപ്പോ ഇഷ്ടല്ലല്ലോ .അതോലെ എനിക്ക് നല്ലതാവണ കാര്യം എല്ലാർക്കും നല്ലതാവൂല്ല 😮പിന്നെങ്ങന്യാ നമ്മക്ക് നല്ലതു മാത്രം ചെയ്യാമ്പറ്റാ .ന്നാലും ഞാൻ നല്ല കുട്ട്യാവാൻ ട്രൈ ചെയ്യാമേ .'അമ്മ വെഷമിക്കണ്ട.
അങ്ങനെ മുപ്പത്താറാം വയസ്സിൽ ഋഷിയുടെ 'അമ്മ ചില പാഠങ്ങൾ പഠിക്കയാണ് .ഓരോ ചോദ്യത്തിലൂടെയും അവന്റേതായ ഉത്തരങ്ങളിലൂടെയും അവനെന്നെ പഠിപ്പിച്ചുകൊണ്ടിരിക്കയാണ് .
ഒന്നു പറയാതെ വയ്യ ,കുഞ്ഞുങ്ങളോളം ക്ഷമയുള്ള അധ്യാപകരില്ല !😍
No comments:
Post a Comment