ഭാവിയറിയാൻ വല്ല യന്ത്രവുമുണ്ടായിരുന്നെങ്കിലെന്നു
കുഞ്ഞൂട്ടന്റമ്മ .....
ഓരോരുത്തരുടെ പ്രഖ്യാപനങ്ങൾ കേട്ടിട്ടാണേ ....!!
കുഞ്ഞന് മൃഗങ്ങളെ വല്യ ഇഷ്ടം ...
അത് കണ്ടൊരു അതിഥി പ്രഖ്യാപിച്ചു ...
ഇവനൊരു മൃഗ ഡോക്ടർ ആവും .....!!
കറവക്കാരനാകുമോയെന്ന സംശയം കുഞ്ഞുവമ്മ വിഴുങ്ങിക്കളഞ്ഞു ....!
ചുവരിലെ കുഞ്ഞന്റെ വിരൽച്ചിത്രങ്ങൾ ആധികാരികതയോടെ
പഠിച്ച മറ്റൊരു അതിഥി വക പ്രവചനം ....
ഇവനൊരു കലാകാരനാകും ..!!
കലാപ കാരകനാകാതിരുന്നാൽ മതിയെന്നു കുഞ്ഞുവമ്മ ...!
ഒന്നര വയസ്സിൽ ഇടമുറിയാതെ അക്കങ്ങൾ എണ്ണമിട്ടു
കുഞ്ഞപ്പൻ പറയുന്ന കേട്ട് വേറൊരാൾ
അതിഘോരം പറഞ്ഞു കളഞ്ഞു ....
സംശയിക്കണ്ട ...ഇവനൊരു ഗണിത ശാസ്ത്രജ്ഞൻ തന്നെ ....!!
ജീവിത ഗണിതം തെറ്റാതിരുന്നാൽ മതിയെന്ന് കുഞ്ഞൂട്ടന്റമ്മ ....!!
അമ്മൂമ്മപ്പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന കണ്ടപ്പോ ഒരു വിദ്വാൻ ......
ആഹാ ....നല്ലൊരു നർത്തകനാകും ...നൃത്തം പഠിപ്പിക്കണംട്ടോ .....!!
ലോകപ്പെരുവഴിയിൽ ചുവടുപിഴയ്ക്കാതിരിക്കട്ടെയെന്നു അമ്മക്കുന്തം ...!!
പ്രഖ്യാപനങ്ങളിങ്ങനെ നീണ്ടു പോകുമ്പോൾ ...
കുഞ്ഞുവമ്മ കരളുരുകി പ്രാർത്ഥിച്ചു .....
സാഹചര്യങ്ങളോട് സമരസപ്പെട്ട് ,
നന്മതിന്മകൾ തിരിച്ചറിഞ്ഞ് ,
പ്രതിസന്ധികളുടെ വാൾത്തലപ്പിനെ അതിജീവിച്ച് ,
സങ്കട വേലിയേറ്റങ്ങൾ തരണം ചെയ്ത് ,
അഹന്തക്കൊടുമുടി കയറാതെ ...
നല്ലതു ചെയ്ത് ..നല്ലവനായി ....
നല്ലൊരു മനുഷ്യനായി വളരട്ടെ കുഞ്ഞൂട്ടൻ ...
അതിനപ്പുറം മോഹങ്ങളൊന്നുമില്ല ശിവനേ ...!