മൃഗസ്നേഹിക്കുഞ്ഞൻ ...വീണ്ടും
( ഒരു വീണ്ടും ലിസ എഫ്ഫക്റ്റ്)
( ഒരു വീണ്ടും ലിസ എഫ്ഫക്റ്റ്)
അച്ഛാ ഈ റെപ്‌റ്റൈൽസും മാമ്മൽസും തമ്മിലെന്താ വ്യത്യാസം ?
അച്ഛൻ : (അറിവിന്റെ പരിധിയിൽ നിന്നോണ്ട്)...മാമ്മൽസ് ന്നു വച്ചാ കുഞ്ഞുങ്ങളെ പ്രസവിച്ചു പാലുകൊടുത്തു വളർത്തുന്ന ജീവികൾ
റെപ്‌റ്റൈൽസ് മുട്ടയിടണ ജീവികൾ .
റെപ്‌റ്റൈൽസ് മുട്ടയിടണ ജീവികൾ .
( ഈസി ഉത്തരം പറഞ്ഞു കുഞ്ഞനെ മനസിലാക്കിച്ച സന്തോഷത്തിൽ ഇരിക്കുന്ന അച്ഛൻ പശ്ചാത്തലം )
വീണ്ടും കുഞ്ഞൻ - അപ്പൊ 'അമ്മ മാമ്മലും മ്മള് റെപ്‌റ്റൈൽസുമാ ?? ഞാനും അച്ഛനും എപ്പളാ മുട്ടയിടണെ ??
അടുക്കളയിൽ ഒക്കെ കേട്ട് നിന്ന "കമന്റ് തൊഴിലാളി " 'അമ്മ -
"ന്നാപ്പിന്നെ വേഗാവട്ടെ ...ഫിഡ്ജില് മുട്ട തീർന്നു ."
"ന്നാപ്പിന്നെ വേഗാവട്ടെ ...ഫിഡ്ജില് മുട്ട തീർന്നു ."
വാൽക്കഷ്ണം - മൃഗകഥകൾ ആവശ്യമുണ്ട് ..നായകൻ പോളാർ ബെയറും നായിക ബാക്ട്രിയൻ ക്യാമെലും ...
No comments:
Post a Comment