ഒരു ഫൈവ് സ്റ്റാർ ഹോട്ടലിനോട് സാദൃശ്യം തോന്നിയാലും
ആസ്പത്രി ....ആസ്പത്രി തന്നെ ....
ഓരോ മുറികൾക്കും ഒരേ രൂപം ..ഒരേ നിറം ...ഒരേ ഗന്ധം ...
ഫിനോയിലിന്റെ മൂക്കു തുളയ്ക്കുന്ന ഗന്ധം ...
ഒരേ അകലത്തിൽ തൂങ്ങുന്ന പച്ച വിരികൾ ...
മേശ മേൽ ഗ്ലാസ്സുകൾ ...പാത്രങ്ങൾ ..മരുന്നുകൾ ...
ആരൊക്കെയോ സമ്മാനിച്ച പഴങ്ങൾ ...
എന്തിന് ,
അതിഥികളുടെ മുഖംങ്ങൾ പോലും ഒരുപോലെ ...
(ജനനവും മരണവും രോഗവും രോഗശാന്തിയും
ഒരുക്കുന്ന ഭാവ വ്യത്യാസമൊഴിച്ചാൽ ...)
പ്രസവ മുറിയിലെ അരണ്ട വെളിച്ചത്തിൽ
വേദനയുടെ താളത്തിനിടയിൽ
ഏതൊരു പെണ് ഹൃദയവും ഓർക്കുന്ന മുഖം ഒന്ന് തന്നെ...
സ്വന്തം അമ്മയുടെ മുഖം !!
കുഞ്ഞനെക്കൊണ്ടുവന്ന നിമിഷം
ഏതൊരമ്മയെയും പോലെ
കുഞ്ഞുവമ്മയും ആകാംക്ഷാ ഭരിതയായിരുന്നു ....!
എങ്ങനെയുണ്ടാവും കാണാൻ???
വെള്ളക്കോട്ടിലെ മാലാഖ കുഞ്ഞനെ കൈമാറുന്നതിനിടയിൽ പറഞ്ഞു ....
"ഇവനാള് ശ്രീ കൃഷ്ണനാ ...
ഇന്നത്തെ ഒരേയൊരു ആണ് തരി ...
നാല് ഗോപികമാരുടെ നടുവിലല്ലേ കിടപ്പ് ...."
വിറയ്ക്കുന്ന വിരലുകളോടെ അവനെ നെഞ്ചിൽ ചേർക്കുമ്പോൾ
ഹൃദയമൊഴുക്കിയ സന്തോഷക്കണ്ണീരിനൊപ്പം
അകത്തൊരു ഗോപിക കരഞ്ഞു....!!
ഇവനാദ്യം സൈറ്റ് അടിച്ചത് പുറത്തെടുത്ത ഡോക്ടറെ നോക്കിയെന്ന
മാലാഖ ചേച്ചിയുടെ പ്രഖ്യാപനം കേട്ട ഹൃദയം
വേദനയ്ക്കിടയിലും ചിരിച്ചു പോയി...

ഇനിയെന്തൊക്കെ കാണാൻ പോകുന്നുവെന്ന് അമ്പരന്ന ഹൃദയം
അത് മാറ്റി വച്ച്
എത്രയോ നാളുകളായി കാണാപ്പാഠം പഠിച്ചു വെച്ച വരികൾ മൂളി ...
"ജസോദാ ഹരി ..പാലന് .....ഛുലാവേ ......"

കൊള്ളാലോ കുഞ്ഞുട്ടൻ ....കള്ള കണ്ണൻ തന്നെ .... മനോഹരം ഈ വർണ്ണനകൾ
ReplyDeletethanks dear....
Delete:) loved it
ReplyDelete;-D
Delete