ചില കാര്യങ്ങളിൽ അതങ്ങനെയാണ് .....
ഹൃദയം ഒരിക്കൽ വേണ്ടെന്നു വച്ചതിനെയാവും
മറ്റൊരിക്കൽ തീവ്രമായി വേണമെന്ന് മോഹിക്കുന്നത് ....!!
സൗകര്യവും സമയവും കണക്കിലെടുത്തു മാത്രം
ചില തീരുമാനങ്ങൾ സ്വീകരിക്കപ്പെടും ...
പക്ഷേ ,
സമയസൗകര്യങ്ങൾ ഒത്തു വരുമ്പോൾ
നടക്കണമെന്നാഗ്രഹിക്കുന്നതു നടന്നില്ലെങ്കിലോ ???
പിന്നെ ....നിരാശ ...വിഷാദം ...പ്രാർഥന ....
അങ്ങനെയൊരു വിഷാദസന്ധ്യയിലാണ്
ഹൃദയമൊരുണ്ണിയെ മോഹിച്ചു കരഞ്ഞത് ....
സങ്കടം ഗുരുവായൂര് നടയ്ക്കൽ ഭജനയായപ്പോൾ
ഉണ്ണിക്കണ്ണൻ കണ്ണിറുക്കി പുഞ്ചിരിച്ചു !!
കൃത്യം ഒരു വര്ഷം കഴിഞ്ഞപ്പോൾ
മടിയിലൊരാലിലക്കണ്ണൻ കാൽ വിരലൂറിക്കിടന്നു ....!!
അതിൽപ്പിന്നിങ്ങോട്ട് ഹൃദയം ആടിയത് അമ്മവേഷം മാത്രം !!
അതിന്റെ ഫലമോ ???
ചില കഥയില്ലാ കുഞ്ഞിക്കഥകൾ ...
എന്ത് ചെയ്യാൻ ....
ഏതൊരമ്മയെയും പോലെ ഒക്കെയും ഓർമ്മയിൽ സൂക്ഷിച്ച്
ഓർത്തോർത്തു സായൂജ്യം കൊള്ളാൻ ഹൃദയം തയ്യാറാവണ്ടേ !!!!
എല്ലാം എഴുതിക്കൂട്ടി വയ്ക്കണമത്രേ ...
(ഭാവിയിലൊരു മറവിരോഗ സാധ്യത തള്ളിക്കളയാനാവില്ലല്ലോ ....)
കൂട്ടി വയ്ക്കുന്ന കുത്തിക്കുറിക്കലുകൾ
അങ്ങനെയാണ് കുഞ്ഞൂട്ടൻ കഥകളാവുന്നത് ...
ഇത് കുഞ്ഞുവമ്മയുടെ
കുഞ്ഞൂട്ടൻ കഥകളിലെ
ആദ്യകുറിപ്പ് ......ആമുഖക്കുറിപ്പ് ...!!

ആഹാ!! എന്‍റെ "കുഞ്ഞുണ്ണി ഡേയ്സ്" പോലെ.. ഒരേയൊരു വ്യത്യാസം ,അത് ബൂക്കിലാണ് ...അവനു വേണ്ടി മാത്രം! :)
ReplyDeleteലവ് u ട്ടാ
muaahaaa
Delete